Sunday, August 1, 2010

ദയാബായിയുടെ ജീവിതത്തിലേക്ക്

 കോട്ടയം ജില്ലയില്‍ പാലായിലെ പൂവരണിയില്‍ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് കന്യാസ്ത്രിയായി ജീവിച്ച മേഴ്‌സി മാത്യു എന്ന യുവതിയില്‍ നിന്ന് വളരെ ദൂരവും ആഴവുമുണ്ട് തികച്ചും അപരിചിതമായ മധ്യപ്രദേശിലെ വനമേഖലയില്‍ ഒരു ആദിവാസിയായി സ്വയം മാറിയ ദയാബായിയുടെ ജീവിതത്തിലേക്ക്





2008ലെ മനുഷ്യാവകാശപ്രവര്‍ത്തകയ്ക്കുള്ള ദേശീയ പുരസ്‌കാരം 2007ലെ വനിത വ്യുമണ്‍ ഓഫ് ദി ഇയര്‍, 2008 ലെ ജാനി ജാഗ്രതി അവാര്‍ഡ് എന്നിവ ദയാബായി നേടി. പച്ചവിരല്‍ ആത്മകഥയാണ്. പാവപ്പെട്ട ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം എത്ര അപകടത്തിലാണെന്ന് ഈ കൃതി ബോധ്യപ്പെടുത്തുന്നു.


ചോദ്യം : ബായിക്ക് കുട്ടികളോട് പറയാനുള്ളത്?

കുട്ടികളോട് ചുമ്മാ പറയരുത്. ഞാന്‍ വിചാരിക്കുന്നത് കുട്ടികളെ എക്‌സ്‌പോസ് ചെയ്യുക എന്നതാണ്. ഇന്നലെ ഞാനൊരു സ്‌കൂളില്‍ പോയി. കുട്ടികള്‍ക്കിങ്ങനെയുള്ള ചിന്തകളോട് പോലും അടുപ്പമില്ല, അവരെ പൂര്‍ണ്ണമായും വായു, മണ്ണ്, ജലം, മരങ്ങള്‍, പുഴുക്കള്‍, അണുക്കള്‍ ഇതുമായിട്ട് ഒരു റിലേഷന്‍ ഷിപ്പ് ഉണ്ടാകണം. വെറുതെ സന്ദേശമായിട്ട് പറഞ്ഞാല്‍ പോരാ. ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് തിരിച്ചറിയിക്കണം. ഓരോ ചെടിയും അവരെക്കൊണ്ട് സൃഷ്ടിക്കുക, അത് അവരുടേതാവുക. അവരതിനെ 'ഒബ്‌സര്‍വ്' ചെയ്യുക ഇതാണ് വേണ്ടത്, മരവും വെള്ളവും മാത്രമല്ലല്ലോ പുഴുക്കളും അണുക്കളും ഇതെല്ലാം സൃഷ്ടിയുടെ ഒരു ഭാഗമല്ലേ? ഇതിനെല്ലാം ഉണ്ട് ഒരു റോള്‍. മണ്ണിരയായാലും മറ്റെന്തായാലും ബന്ധനത്തില്‍ ഏര്‍പ്പെടുന്നത് തന്നെയാണ്.

ചോദ്യം: 'എന്റെ മരം' എന്നൊരു പ്രോജക്ട് കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട് ഇടതുപക്ഷ ഗവണ്‍മെന്റ് നടത്തുകയുണ്ടായല്ലോ?

ഒരു മിഷന്‍ മെക്കാനിക്കലായിട്ട് ചെയ്യുക എന്നുള്ളതാണ്. അതാണ് ഞാന്‍ പറഞ്ഞത് അവരെക്കൊണ്ട് ചെയ്യുകയല്ല 'ഒബ്‌സേര്‍വ്' ചെയ്യുകയാണെന്ന്. Let them talk with them seeing  അവര്‍ കാണുന്നത് അറിയാം. എന്തൊക്കെയാണ് നടക്കുന്നത്. അതുപോലെ തന്നെയാണ് അവര്‍ മണ്ണില്‍ക്കൂടെ നടക്കുക. ചില കളികള്‍ മണ്ണുമായി ബന്ധപ്പെട്ടുള്ളത്, ഇങ്ങനെ എന്തുനല്ല രീതികള്‍.

ഓരോരുത്തരും പറയും അതിങ്ങനെ ചെയ്യണേ അതിങ്ങനെ ചെയ്യണേ എന്നൊക്കെ. പക്ഷേ, ഞാനെന്റെ ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് ഓര്‍ക്കണം. നമ്മള്‍ മറ്റുള്ളവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നെങ്കില്‍, അവരതില്‍ തൃപ്തരാണെങ്കില്‍ നമ്മള്‍ കറക്ട് ആണ്. ഇങ്ങനെ ഒരു അറ്റംപ്റ്റില്‍ കൂടിയാണ് നമ്മള്‍ അവരെ പഠിപ്പിക്കുക അതിനോടുള്ള താല്‍പ്പര്യം വളര്‍ത്തുകയൊക്കെ ചെയ്യുന്നത്. ഞാന്‍ തെറ്റില്‍ നിന്ന് ഒരു പാട് പാഠം പഠിക്കും. തെറ്റുകാണുമ്പോഴാണ് എനിക്ക് പാഠം വരുന്നത.് നല്ലത് കണ്ട് പഠിക്കാന്‍ ഞാന്‍ നിന്നിട്ടില്ല എന്ന് ബോധ്യം വന്നതോടു കൂടിയാണ് ഞാന്‍ പഠിപ്പു തുടങ്ങിയത്. അതാണെന്നെ ബോധവല്‍ക്കരിച്ചത്.

ചോദ്യം: മദ്ധ്യപ്രദേശിലെ വനപ്രദേശത്ത് ഒറ്റയ്ക്ക് ജീവിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നു. സാധാരണ കേരളം പോലുള്ളിടത്ത് ഇത് ചിന്തിക്കാന്‍ കഴിയാത്ത സംഭവമാണല്ലോ?

എനിക്ക് ഒരിക്കലും അങ്ങനെയൊന്നും തോന്നിയിട്ടില്ല. എന്തോ വിശേഷിച്ചിട്ട് ചെയ്‌തെന്ന്. എന്തോ ഒരു പാസ്റ്റിനെ ഞാനന്വേഷിച്ചു മനസ്സ് പറയുന്ന രീതിയില്‍ ഇങ്ങനെ ജിവിക്കുന്ന ഒരാള്‍. അതിനൊരു മോഡല്‍ മുന്നിലില്ല. ഞാന്‍ ഇവിടുത്തെ കൃഷിയൊക്കെ ചെയ്ത് ജീവിച്ചു. അതല്ലാതെ ഒരിക്കലും മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായി ചെയ്യുന്നുവെന്ന് തോന്നുന്നില്ല. ഇതുകേള്‍ക്കുമ്പോള്‍ മനസിന് പ്രയാസമാണ്. പലരും ഓരോ രീതിയിലാണ് ജീവിക്കുന്നത്. അതുപോലെ എനിക്കും കാരണങ്ങളുണ്ട് ഞാനെപ്പോഴും ഇങ്ങനെയാണ്.

ചോദ്യം : ബായി മദ്ധ്യപ്രദേശിലെത്തിയിട്ട് മുപ്പത് വര്‍ഷം കഴിഞ്ഞു. ഈ നീണ്ട കാലത്തിനിടയില്‍ ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടായിട്ടുണ്ടോ?

ഉത്തരം : വ്യത്യാസം പ്രത്യക്ഷത്തില്‍ അറിയില്ല പക്ഷേ, മികച്ച റിലേഷന്‍ഷിപ്പുണ്ടായി. പിന്നെ കുറേക്കൂടി ഓപ്പണായി ഡിസ്‌കസുചെയ്യാന്‍ സംസാരിക്കാന്‍ പറ്റി. ഏതു വില്ലേജിലാണെങ്കിലും ഇന്‍ഡിവിജ്വലായി അറിയാനും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുവാനും സാധിച്ചു. പിന്നെ കുറേക്കൂടി മികച്ച ഒരു ബന്ധം ഉണ്ടാക്കുവാന്‍ സാധിച്ചു. എല്ലാവരും ഒരുപോലെയാണെന്ന ചിന്തയൊക്കെ കൊടുക്കുവാന്‍ സാധിച്ചു.



ചോദ്യം : പാലായിലെ പൂവരണിയില്‍ നിന്ന് തുടങ്ങിയ 30 വര്‍ഷത്തെ ഒരു നീണ്ട യാത്രയായി ബായിയുടെ ജീവിതത്തെ വിലയിരുത്താം.

എനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞത് എന്റെ ജീവിതയാത്രയിലേക്ക് തിരിഞ്ഞു നോക്കുന്നു എന്നാണ്. ഇതൊക്കെ ചെയ്തികളാണ്. അതാണ് യാത്ര. എനിക്ക് ഒത്തിരി ചിന്തിക്കാനുള്ള ഉത്തേജനം യാത്രകളാണ്. ഞാന്‍ കാട്ടില്‍ കൂടി നടക്കുന്നു കിലോമീറ്ററുകളോളം. അങ്ങനെ ഓരോന്നും എനിക്ക് അനുഭവങ്ങളാണ്. എന്റെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ കണ്ടാലറിയാം അതിനകത്ത് ഓരോന്നും വ്യക്തമാണ്. വൃക്ഷങ്ങള്‍ എന്നെ പഠിപ്പിക്കുന്നു. അതുപോലെ തന്നെ കറുപ്പില്‍ നിന്നും ഞാന്‍ പഠിക്കുന്നു. ഓരോ പുതുനാമ്പും എന്നെ നിരവധി കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഇന്ററാക്ഷനാണിത്. അങ്ങനെ ഞാന്‍ അവയുടെ ഉള്ളിലേക്ക് കടന്നു ചിന്തിക്കുകയാണ്.

ചോദ്യം : ഭരണകൂടത്തിന്റെ പ്രവണതകളെക്കുറിച്ച്?

തെറ്റുകളെ ചോദ്യം ചെയ്യുവാനാകാതെ പകച്ചു നില്‍ക്കുന്ന ജനതയ്ക്കിടയില്‍ ഒരു ചെറിയ ഇടപെടല്‍ നടത്തുക എന്നതാണ് ആദ്യം വേണ്ടത്. അഴിമതി, കൈക്കൂലി എന്നിവ പിടിക്കപ്പെടാത്തത് പരാതികളില്ലാത്തതിനാലാണ്. ഞാന്‍ പരാതിപ്പെട്ടു. പ്രതികരണം ഇങ്ങനെയാണ്. അമ്പടി അവളൊരു ഭയങ്കരിയാണ്. ഇതിനെ നേരിടുവാന്‍ കഠിന ശ്രമവും ചിന്തയും വേണ്ടിവന്നു. മതത്തിന്റെ പേരില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ ഇവള്‍ ഫോറിന്‍ സ്ത്രീയായി എന്നു പറയും. പിന്നെ ഫൂലന്‍ ദേവിയുടെ കഥപോലെ പറയും. പിന്നീട് ഇതിനു മാറ്റം വന്നു. എന്റെ ഇടപെടലുകള്‍ കൊണ്ട് ഭയന്നിട്ടാവാം എത്ര വലിയ ഓഫീസര്‍മാരും ഇരിക്കുവാന്‍ പറയും. ചിലര്‍ ചില നിര്‍ദ്ദേശങ്ങളും മറ്റും ചോദിക്കാറുമുണ്ട്. അത് എന്റെ അനുഭവങ്ങളിലൂടെ പകുത്തു നല്‍കും.

സ്‌കൂളില്‍ പഠിപ്പിക്കുവാന്‍ അവസരം കിട്ടി. അവരെ ഞാന്‍ ആദ്യം പഠിപ്പിച്ചത് അവകാശങ്ങളെക്കുറിച്ചാണ്. സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളുടെ ബ്രോഷറുമായാണ് ഞാന്‍ ക്ലാസില്‍ പോകുന്നത്. ഇതൊക്കെ അന്വേഷിക്കുവാന്‍ ഐ എ എസ് ഓഫീസര്‍മാര്‍ വരാറുണ്ട്.

ആദ്യം അവകാശങ്ങളെ പറ്റിയാണ് ൂോധ്യം വരേണ്ടത്.അത് ചൂഷണത്തെ ഇല്ലാതാക്കുക തന്നെ ചെയ്യും.

രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ ജീവിതരീതികളേപ്പോലും നിയന്ത്രിക്കുന്നുണ്ട്. ഒരു കുട്ടിയുണ്ടായാല്‍ പോലും ഇവര്‍ അവിടെയെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും മറ്റും ചെയ്യുന്നുണ്ട്. പിന്നെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും മറ്റും പുറമേയുള്ള വ്യാപാരികളാണ് എത്തുന്നത്.

ചിലപ്പോള്‍ പഠിപ്പിക്കാനുള്ള പുസ്തകങ്ങള്‍പോലും സ്‌കൂളുകളില്‍ ലഭ്യമല്ല. അപ്പോള്‍ ഞാന്‍ പ്രകൃതിയെ കാട്ടി പഠിപ്പിക്കും. അതായത് 'അ' എന്ന അക്ഷരം പഠിക്കാന്‍ 'അ' 'അനാര്‍' (മാതളനാരകം) എന്നാണ് പഠിപ്പിക്കുന്നത്. അപ്പോള്‍ ആ കുട്ടികള്‍ക്ക് അനാറിനോട് ഒരു സ്‌നേഹമുണ്ടാകുന്നു. ഇങ്ങനെ വിശാലമായ മനസുണ്ടാക്കി എടുക്കാന്‍ സാധിക്കും. ഇങ്ങനെ പഠിപ്പിക്കുവാന്‍ വളരെ പ്രസായപ്പെട്ടു. കാരണം കൂട്ടിവായിക്കാന്‍ അറിയാത്ത കുട്ടികളായിരുന്നു അധികവും എക്കോ ഫ്രണ്ട്‌ലിയായി ജീവിക്കുവാന്‍ പഠിപ്പിക്കുക. മണ്ണിനെയും, ജലത്തെയും അറിയുക. പ്രകൃതിയുടെ പുതുനാമ്പായി മാറുക അങ്ങനെയൊക്കെ യുള്ള ചിന്തകള്‍ ഇക്കാലത്ത് കുട്ടികളിലെത്തിക്കുവാന്‍ സാധിക്കണം. അല്ലാതെയുള്ള വിദ്യാഭ്യാസം പ്രഹസനമാണ.് പാഠം പറഞ്ഞുപോകാതെ പരിചയപ്പെടുത്തണം.

ഒരു ഉദാഹരണം പറയാം. ഞങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഞങ്ങള്‍ ഉച്ചഭക്ഷണത്തിനു പോയി തിരികെയെത്തിയപ്പോള്‍ അതുവരെ അവിടെ നടന്ന ക്ലാസിന്റെ ചിത്രം ബോര്‍ഡില്‍ വരമ്പിട്ടിരിക്കുന്നു. ശരിക്കും ഞാന്‍ അത്ഭുതപ്പെട്ടുപോയി.

ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളുണ്ട്. അവ കണ്ടെത്തി വേണ്ട പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത്. അല്ലാതെ തങ്ങളുടെ ആശയങ്ങള്‍ മാത്രം അടിച്ചേല്‍പ്പിക്കുക എന്നതല്ല വിദ്യാഭ്യാസം. പാഠത്തിനു പുറത്തും ജീവിതങ്ങള്‍ ഒത്തിരിയുണ്ട്. എല്ലാ കുട്ടികളും ഒന്നും കാണാതെ പോവരുത് എല്ലാം കണ്ടില്ലയെങ്കിലും കണ്ടതിനെ അറിയണം. അറിഞ്ഞതിനെക്കുറിച്ച് പ്രവര്‍ത്തിക്കണം, നല്ലതിനുവേണ്ടി മാത്രം. ഞാന്‍ ഒരാദിവാസിക്കുട്ടിയെ പഠിപ്പിച്ചിരുന്നു അവന്‍ നല്ല കഴിവുള്ളവനാണ്. ഒരു ദിവസം അവനെ കാണാനില്ല. ഞാന്‍ പരാതിപ്പെട്ടു പക്ഷേ പോലീസ് FIR പോലും എഴുതുവാന്‍ കൂട്ടാക്കിയില്ല. ഹൈക്കോടതിയില്‍ ഇപ്പോഴും ഈ കേസുണ്ട് അതുപോലെ തന്നെ പെണ്‍കുട്ടികളുടെ തിരോധാനം. അങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പക്ഷേ വില്‍ക്കുകയാവാം. Money & Power ന്റെ പ്രശ്‌നമാണിത്.

ഫോറസ്റ്റ് ഓഫിസേഴ്‌സ് കണക്കെടുക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ദിവസം രാത്രി 9.30വരെ പാടത്ത് വെള്ളം പമ്പ് ചെയ്ത് ഞാന്‍ ഉറങ്ങി. രാവിലെ ഒരു കൂട്ടം ഫോറസ്റ്റുകാര്‍ എന്റെ മുമ്പിലുണ്ട്. തടി മുറിച്ച കുറ്റത്തിന് പിടികൂടുവാന്‍ വന്നതാണ്. അവള്‍ തന്നെ തടി ഇവിടെ വച്ച് കടത്തുവാന്‍ ശ്രമിച്ചു പക്ഷേ തെളിവുകള്‍ എനിക്കനുകൂലമായിരുന്നു. ഇതാണ് അവസ്ഥ. കാടിന്റെ സംരക്ഷണത്തിനുവേണ്ടി ശ്രമിച്ചാല്‍ അധികാരം കാട്ടുകളിയാക്കി നമ്മേ മാറ്റുന്നു. നമ്മളുദ്ദേശിക്കാത്ത കുറേ ആളുകള്‍ മണ്ണിനുവേണ്ടി, പണത്തിനുവേണ്ടി നമ്മേ ഒറ്റിക്കൊടുക്കുന്നു.

സമൂഹത്തെ ബാധിച്ചിരിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെയാണ് ഞാന്‍ രംഗത്തുവന്നത്. അതായത് സാമൂഹിക പുനഃരുദ്ധാരണമാണ് എന്റെ ലക്ഷ്യം അതിനായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ വനങ്ങളും പുഴകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അതാണ് സത്യം. ഇനി മുന്നോട്ട് അതാണ് ചിന്തിക്കേണ്ടത്. അതിനുവേണ്ടി ജനങ്ങളെല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുക, സ്വാര്‍ത്ഥരാകാതിരിക്കുക. എല്ലാം പോയി എന്നു ചിന്തിക്കാതെ എല്ലാ തിരിച്ചുപിടിക്കാം എന്ന് കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കണം. അതാണ് വേണ്ടത്.

---
കടപ്പാട്: Newman Central School, Mangadu, Adoor.

No comments: