Aasif Thaha
മെറിന്‍,
നീ എന്നെ വലിച്ചെറിഞ്ഞത്
ഏകാന്തതയുടെ തെരുവിലേക്കാണ്.
പ്രണയം അന്യമായ
ചലനങ്ങള്‍ നിലച്ച
സ്‌നേഹം മരിച്ച
പൊള്ളയായ ഹൃദയവും,
ശൂന്യമായ അന്തരീക്ഷവുമുള്ള
ഏകാന്തതയുടെ തെരുവ്.
ഇതിനുമുമ്പ് ഈ തെരുവില്‍
തള്ളപ്പെട്ടവര്‍
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
ലോകത്തേക്ക് എന്നെ ക്ഷണിച്ചു.
അപ്പോഴൊക്കെ ഞാന്‍
തളര്‍ന്നുറങ്ങുകയായിരുന്നു.
നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്,
ഞാന്‍ കരഞ്ഞു തളര്‍ന്നിരുന്നു.
ഈ തെരുവില്‍
കണ്ണില്‍ നിന്നുതിര്‍ക്കുന്നത്
രക്തമായിരുന്നു.
ആ കണ്ണീര്‍ത്തുള്ളികള്‍
നടവഴികളിലും,
നിലത്തും
ചുവന്നു തളം
കെട്ടി കിടന്നിരുന്നു.
ഈ തെരുവില്‍-
നിന്നു രക്ഷപ്പെടാന്‍
ഒരു മാര്‍ഗ്ഗവും ഞാന്‍ കണ്ടില്ല.
ഒടുവില്‍ ഒരു മുഴം കയര്‍ വാങ്ങി
ഞാനതില്‍ തൂങ്ങി.
പ്രിയസുഹൃത്തുക്കളെ
ഏകാന്തതയുടെ
തെരുവിലേക്കുള്ള വാതില്‍
ഞാനിതാ അടയ്ക്കുന്നു.
ഇനിയാര്‍ക്കും ഇവിടെ
പ്രവേശനമില്ല.
ഇന്നുമുതല്‍ ഞാനാണീ
തെരുവിന്റെ നായകന്‍.
അതിനാല്‍ നിങ്ങള്‍....
No comments:
Post a Comment