രണ്ടായിരത്തിപത്ത് മെയ് മാസം 09 തിയ്യതി ഞങ്ങള്‍ പറഞ്ഞു
"7 വയസ്സുള്ള അമ്മിണി മുതൽ 70 വയസ്സുള്ള രാമേട്ടൻ വരെയുള്ള ചെറുപ്പക്കാരുടെ കൂടിച്ചേരലാണിത്.
പോരായ്മ്മകളുണ്ട്, ചൂണ്ടിക്കാണിക്കണം, ശാസിക്കണം...
താങ്കളും കൂടെയുണ്ടന്നുള്ള അഭിമാനത്തോടെ,
ഈ വിശാലമായ ബൂലൊകത്തിന് ഒരു വെബ് മാഗസിൻ കൂടി സമർപ്പിക്കുന്നു.
http://allandeach.blogspot.com/
10-തീയതി അതിരാവിലെ തന്നെ അമ്മിണി വിളിച്ചു ,
ഇന്നലെ പോസ്റ്റ് ചെയ്ത അവളുടെ കവിത കാണുന്നില്ല എന്ന്.
നോക്കിയപ്പോള്‍ all and each ഭുലോകത്തില്‍ ഇല്ല.
ഇന്ന് 2010 ഓഗസ്റ്റ് 18
ശബ്ദം തിരിച്ചു കിടിയ ദിവസം.എപ്പോള്‍ വേണമെങ്കിലും ഇത് നിലക്കം.
അതിനുമുന്‍പ് ഒരല്പം സമയം.
ആര്‍ക്കു ആരെ ആണ് ഭയം ???
ശശികല ടീച്ചറിന്റെയും മദനി സാറിന്റെയും സാമൂഹ്യ പ്രസംഗങ്ങള്‍ ചടുല സഞ്ചാരം നടക്കുന്ന യു ടുബില്‍ ബ്ലോഗര്‍ക്ക് ഭയമേയില്ല.
മധ്യ പ്രദേശിലെ വനമേഖലയില്‍ സ്വന്തം ജീവിതം ആദിവാസികള്‍ക്കായി ഉഴിഞ്ഞുവെച്ച്
അവരില്‍ ഒരാളായി മറിയ പാവപ്പെട്ട ഇന്ത്യന്‍ സ്ത്രീയുടെ പ്രതീകം ദയാബായിയെ ആണോ ഭയം??
അതോ,നിലവിലുള്ള വ്യവസ്ഥിതിക്കു എതിരായി
ഹിമാലയത്തിന്റെ സ്വത്വം നിലനിര്‍ത്താനായി ജീവിക്കുന്ന
ചിപ്കോ പ്രസ്ഥാനത്തിന്റെ നെടുംനയകനായ സുന്ദര്‍ലാല്‍ ബഹുഗുണയോ??
തന്റെ ഹൃദയത്തിന്റെ കോണില്‍
അടക്കി നിർത്താനവാതെ വേദന വിളിച്ചു പറഞ്ഞ അധ്യാപകന്‍ മാത്യു ജെ മുട്ടത്തോ ???
7 വയസുള്ള അമ്മിണീയോ?
7൦ വയസുള്ള രമേട്ടണോ/
എന്നെയോ/
നിങ്ങളെയോ/
ഒരോരുത്തരെയുമോ? അതോ എല്ലാവരെയുമോ?
ആരെ ആണ് ഈ കമ്പനി ഭയക്കുന്നത്?
ഒരു പക്ഷെ ഇനി ഒരു നേരം വെളുക്കുമ്പോള്‍ all and each കാണാനില്ലാതാവും,
അപ്പോള്‍ നിങ്ങള്‍ മറക്കരുത്
അവസാനത്തെ ശ്വാസം ബാക്കി ഉള്ള നമ്മുടെ കഴുത്തില്‍ ഗൂഗിള്‍ കുത്തിപ്പിടിക്കുക മാത്രം ആണ് ചെയ്തിരിക്കുന്നത്.
1 comment:
how funny people you are......
Post a Comment